Friday, September 24, 2021
Home Gulf Qatar ഖത്തറില്‍ ഞായറാഴ്ച്ച മുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ അനുവദിക്കും

ഖത്തറില്‍ ഞായറാഴ്ച്ച മുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ അനുവദിക്കും

ദോഹ: ഖത്തറില്‍ ഞായറാഴ്ച്ച മുതല്‍ വാണിജ്യ സേവന പ്രവര്‍ത്തനങ്ങള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ അനുവദിക്കുമെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം. പെരുന്നാള്‍ അവധിക്കാലമായ മെയ് 30 വരെ അവശ്യസേവനങ്ങള്‍ ഒഴിച്ച് ഖത്തറിലെ മുഴുവന്‍ വാണിജ്യ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഈ കാലാവധി അവസാനിക്കുന്നതോടെയാണ് പുതിയ തീരുമാനം.

എന്നാല്‍, നിയന്ത്രണത്തില്‍ താഴെ പറയുന്ന മേഖലകള്‍ക്ക് ഇളവുണ്ട്.

1. ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പിങ് കോംപ്ലക്സുകള്‍(ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി)
2.ഫ്രൂട്ട്സ് വെജിറ്റബിള്‍ ഷോപ്പുകള്‍,
3. പെട്രോള്‍ സ്റ്റേഷനുകള്‍, കാര്‍ സര്‍വീസുകള്‍
4. മെയിന്റനന്‍സ് കമ്പനികള്‍(പ്ലംബര്‍, ഇലക്ട്രിക് സര്‍വീസുകള്‍)
5. മൊബൈല്‍ ആപ്പ് വഴി ഡെലിവറി സേവനം നല്‍കുന്ന കമ്പനികള്‍
6. തുറമുഖങ്ങളിലും എയര്‍പോര്‍ട്ടുകളിലും ലോജിസ്റ്റിക് സര്‍വീസ് നല്‍കുന്ന കമ്പനികള്‍
7. കാര്‍ ഡീലര്‍ കമ്പനികളുടെ മെയിന്റനന്‍സ് വര്‍ക്ക്‌ഷോപ്പുകള്‍
8. ഫാര്‍മസികള്‍
9. ഹോട്ടല്‍ മേഖലയിലെ ജനറല്‍ കമ്പനികള്‍
10. ഫാക്ടറികള്‍
11. ബേക്കറികള്‍
12. റസ്റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍, കഫേകള്‍(കോഫി ഷോപ്പ്)- ഡെലിവറി, പാര്‍സല്‍ സേവനം മാത്രം

മാളുകളിലുള്ള റസ്റ്റോറന്റുകളിലും കഫേകളിലും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇവിടെ അകത്തോ പുറത്തോ ഭക്ഷണം കൈമാറാന്‍ പാടില്ല. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും സ്റ്റോറുകളിലും ഓഫിസുകളിലും എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ച്‌കൊണ്ടുള്ള മന്ത്രാലയത്തിന്റെ മുന്‍തീരുമാനം തുടരുമെന്ന് സര്‍ക്കുലറില്‍ അറിയിച്ചു. മാളുകളിലും ഷോപ്പിങ് സെന്ററുകളിലുമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍(ഭക്ഷണ വില്‍പ്പന ശാലകളും ഫാര്‍മസികളും ഒഴികെ) അടച്ചിടാനുള്ള തീരുമാനവും തുടരും.

Work hours for commercial activities in Qatar will be from 7 am to 1 pm from Sunday


 

Most Popular