Saturday, April 17, 2021
Home Gulf Qatar അല്‍ വക്‌റയില്‍ വീട് കേന്ദ്രീകരിച്ച് ദോശമാവ് നിര്‍മാണം; നടപടി സ്വീകരിച്ച് മുനിസിപ്പാലിറ്റി

അല്‍ വക്‌റയില്‍ വീട് കേന്ദ്രീകരിച്ച് ദോശമാവ് നിര്‍മാണം; നടപടി സ്വീകരിച്ച് മുനിസിപ്പാലിറ്റി

ദോഹ: റെസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു വില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഭക്ഷ്യോല്‍പ്പാദന കേന്ദ്രം അല്‍ വക്‌റ മുനിസിപ്പാലിറ്റി അധികൃതര്‍ അടച്ചുപൂട്ടി. മുനിസിപ്പല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുടെ ഓഫീസിലെ ആരോഗ്യ നിയന്ത്രണ വികസന സംഘത്തിന്റെ പങ്കാളിത്തത്തോടെ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.

Illegal food production unit1

വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന നിരവധി ഗ്രൈന്‍ഡറുകളും പാക്കറ്റുകളിലാക്കിയ ദോശ മാവും ഇവിടെ നിന്ന് കണ്ടെത്തി. കുടുംബ പാര്‍പ്പിട കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്നത് കണ്ടെത്താന്‍ നടത്തിയ പരിശോധനയിലാണ് അനധികൃത ഭക്ഷ്യവസ്തു നിര്‍മാണം പിടികൂടിയത്.

Workers turn house into batter-making unit in Al Wakra; MME takes action


 

Most Popular