Thursday, September 23, 2021
Home Newsfeed ലോക രക്തദാന ദിനം: ജനങ്ങളോട് രക്തദാനം നടത്താന്‍ ആഹ്വാനവുമായി ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

ലോക രക്തദാന ദിനം: ജനങ്ങളോട് രക്തദാനം നടത്താന്‍ ആഹ്വാനവുമായി ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

ദോഹ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് എല്ലാവരോടും രക്ത ദാനം നടത്താൻ ആഹ്വാനവുമായി ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. രക്തദാനം നടത്തുന്നവര്‍ മഹത്തായ ഒരു സേവനമാണ് ചെയ്യുന്നതെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ മെഡിസിന്‍ ആന്റ് പാത്തോളജി വിഭാഗം ചെയര്‍പേഴ്സണ്‍ ഡോ. ഇനിയാസ് അല്‍ഖുവാരി പറഞ്ഞു. രക്തവും രക്തജന്യ വസ്തുക്കളുടെയും സുഗമമായ ലഭ്യതയും സംഭരണവും ചികിത്സാ രംഗത്ത് ഏറെ പ്രാധാന്യമുള്ളതാണെന്നും അതുകൊണ്ടു തന്നെ രക്തദാനത്തിന്റെ മാഹാത്മ്യം ഏറെ പ്രധാനപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന പത്തു രോഗികളില്‍ ഒരാള്‍ക്ക് രക്തം ആവശ്യമായി വരുന്നുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് പ്രത്യേകിച്ചും രക്തബാങ്കുകള്‍ സജീവമാക്കാന്‍ ദാതാക്കളുടെ ഭാഗത്തു നിന്നും വലിയ സഹായമുണ്ടാവുന്നുണ്ടെന്നും അവര്‍ അഭിപ്രയപ്പെട്ടു.

ലോക രക്തദാന ദിനത്തില്‍ എച്ച്.എം.സിയും ഖത്തര്‍ ബ്ലഡ് സര്‍വീസസും ചേര്‍ന്ന് വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്. ഹമദ് ജനറല്‍ ആശുപത്രിക്കടുത്ത് രക്തദാന കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ 16 വരേ പ്രവൃത്തിക്കും. സഞ്ചരിക്കുന്ന രക്തദാന യൂണിറ്റ് ലുലു അല്‍ഖോര്‍ മാളില്‍ ജൂണ്‍ 18 വൈകീട്ട് മൂന്ന വരെ ഉണ്ടാകുമെന്നും അറിയിച്ചു.

Most Popular