Wednesday, September 22, 2021
Home Gulf Qatar വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ രക്തദാന ക്യാമ്പ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ രക്തദാന ക്യാമ്പ്

ലോക ആരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളില്‍ ഒന്നായ രക്തദാന ദിനാചരണം. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെപ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്തദാതാക്കളെ അനുസ്മരിക്കാനുമായി എല്ലാവര്‍ഷവും ജൂണ്‍ 14ആം തീയതി ലോകരക്തദാന ദിനാചരണമായി ആഗോളതലത്തില്‍ ആചരിക്കുന്നു.
രക്തദാനം എന്നത് ജീവദാനം ആണെന്ന യാഥാര്‍ഥ്യം ആപ്തവാക്യമായെടുത്തു കൊണ്ടു ഈ പാന്‍ഡെമിക് സാഹചര്യത്തിലും സഹജീവികളോടുള്ള കരുതലും കരുണയും കടപ്പാടായി ഉള്‍ക്കൊണ്ടു കൊണ്ട്, ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിച്ചു കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ WMF ഖത്തര്‍ National council, ബ്ലഡ് ഡോനേഴ്‌സ് കേരള&ഹമദ് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

സമയം – 2pm – 8pm
തിയതി -ഏപ്രില്‍ 2 വെള്ളിയാഴ്ച 2021
സ്ഥലം – ഹമദ് ബ്ലഡ് ഡോണര്‍ സെന്റര്‍.
പ്രസ്തുത സത്കര്‍മത്തില്‍ താങ്കളുടെ മഹനീയ പങ്കാളിത്തം സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

For Blood Donation Registration contact
Santhosh Edayath – 30540955
Rijas Ibrahim- 7773 2432
Ajas Ali- 5517 0190

Most Popular