Tuesday, August 3, 2021
Home Gulf Qatar ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസിന് കോവിഡ്

ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസിന് കോവിഡ്

ദോഹ: ഖത്തറിലെ പ്രമുഖ ക്ലബ്ബായ അല്‍സദ്ദ് ടീമിന്റെ പരിശീലകന്‍ സ്പാനിഷ് താരം സാവി ഹെര്‍നാണ്ടസിന് കോവിഡ് സ്ഥിരീകരിച്ചു. സാവി ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ ഇന്നലെ പുനരാരംഭിച്ചതിനിടെയാണ് സാവി ക്വാറന്റീനില്‍ പ്രവേശിച്ചത്. സാവി പൂര്‍ണമായും ആരോഗ്യവാനാണ്. എന്നാല്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ താന്‍ ഐസലേഷനില്‍ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് വൈകിട്ടുള്ള അല്‍സദ്ദും അല്‍ഖോറും തമ്മിലാണ് ലീഗ് മത്സരം. സാവിക്ക് പകരമായി അസിസ്റ്റന്റ് പരിശീലകന്‍ ഡേവിഡ് പ്രാട്ട് ഇന്ന് ടീമിനെ നയിക്കും.


 

Most Popular