Monday, May 10, 2021
Home Newsfeed പ്രവാസി യുവാവ് ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കുഴഞ്ഞു വീണു മരിച്ചു

പ്രവാസി യുവാവ് ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കുഴഞ്ഞു വീണു മരിച്ചു

ദോഹ: കര്‍ണാടക സ്വദേശിയായ യുവാവ് ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കുഴഞ്ഞു വീണു മരിച്ചു. മംഗളൂരു അത്താവര്‍ സ്വദേശിയായ സമീര്‍ അഹ്്മദ് ഉമര്‍ കെഞ്ചാര്‍ ആണ് താമസ സ്ഥലത്തിന് അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ കുഴഞ്ഞുവീണത്. ആംബുലന്‍സില്‍ ഉടന്‍ ഹമദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാര്‍ച്ച് 29ന് പുലര്‍ച്ചെ 2.05ഓടെ മരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്.

ഒറ്റപ്പെട്ടു നടക്കുന്ന ശീലക്കാരനായിരുന്നതിനാല്‍ മാര്‍ച്ച് 31ന് മാത്രമാണ് കുടുംബാംഗങ്ങള്‍ വിവരമറിഞ്ഞത്. ആശുപത്രി അധികൃതരാണ് വിവരമറിയിച്ചത്. കുടുംബാംഗങ്ങളായ മുസ്തഫ, സുബൈര്‍ എന്നിവര്‍ ഖത്തറിലുണ്ട്. ആകെ തകര്‍ന്നു പോയ ഇവര്‍ തുടര്‍ നടപടികള്‍ക്ക് സഹായത്തിനായി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നേതാക്കളെ സമീപിച്ചു.

സോഷ്യല്‍ ഫോറം നേതാക്കളായ ഇംതിയാസ് കര്‍ണാട്, ബഷീര്‍ അഹ്‌മദ്, ഖാലിദ് മുഹ്‌സിന്‍, വസീര്‍ പുഞ്ചല്‍ക്കാട്ടെ എന്നിവര്‍ രേഖകള്‍ ശരിയാക്കുന്നതിനും സംസ്‌കാര ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി. വെള്ളിയാഴ്ച്ച അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു.
ALSO WATCH

Most Popular