Tuesday, June 15, 2021
Home Newsfeed യൂസുഫുല്‍ ഖറദാവി മരിച്ചുവെന്ന് വ്യാജ പ്രചാരണം

യൂസുഫുല്‍ ഖറദാവി മരിച്ചുവെന്ന് വ്യാജ പ്രചാരണം

ദോഹ: ലോക പ്രശസ്ത പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി മരിച്ചുവെന്ന പ്രചാരണം വ്യാജമെന്ന് ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് അറിയിച്ചു. ഖറദാവിക്ക് കോവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായത്.

ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് സ്ഥാപക പ്രസിഡന്റിന്റെ മരണം സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്. അദ്ദേഹത്തിന് കോവിഡിന്റെ നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഏതാനും മണിക്കൂറുകള്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷം അദ്ദേഹം വീട്ടിലേക്കു മടങ്ങിയിരുന്നതായും പണ്ഡിത സഭ ട്വിറ്ററില്‍ അറിയിച്ചു.

Most Popular