News Flash
X
ഖത്തര്‍ ലോകകപ്പിന് ഒന്നര മില്യണ്‍ കാണികളെ പ്രതീക്ഷിച്ച് ഖത്തര്‍ സര്‍ക്കാര്‍

ഖത്തര്‍ ലോകകപ്പിന് ഒന്നര മില്യണ്‍ കാണികളെ പ്രതീക്ഷിച്ച് ഖത്തര്‍ സര്‍ക്കാര്‍

personTF access_timeSaturday November 21, 2020
HIGHLIGHTS
ഖത്തര്‍ ലോക കപ്പിനായി രാജ്യം ഒന്നര മില്യണ്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്

ദോഹ: ഖത്തര്‍ ലോക കപ്പിനായി രാജ്യം ഒന്നര മില്യണ്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഖത്തര്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

ഏഷ്യ രണ്ടാം തവണ ആതിഥേയത്വം വഹിക്കുന്ന ലോക കപ്പിന് ഇത്തവണ വന്‍ വരവേല്‍പ്പാണ് ഉണ്ടാവുക എന്നതും കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ കായിക മാമാങ്കമാണ് ഖത്തറില്‍ നടക്കാന്‍ പോകുന്നത് എന്നതും ശ്രദ്ധേയമാണ്.

വ്യോമയാന വിപണിക്കും ടൂറിസത്തിനും ഖത്തര്‍ ലോക കപ്പ് വലിയ തരത്തില്‍ മികവേകും. ഖത്തറില്‍ കളിയാരാധകരുടെ ഗതാഗതത്തിനായി മെട്രോ ട്രെയിനും ഇലക്ട്രോണിക് ബസുകളും അതാത് സമയത്ത് തയ്യാറാവും. ദോഹ മെട്രോ ട്രെയിനിന് ഖത്തറിലെ ലോക കപ്പുമായി ബന്ധപ്പെട്ട വലിയ തരത്തില്‍ ഗതാഗത രംഗത്ത് പങ്ക് വഹിക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സ്റ്റേഡിയങ്ങളുടെ എണ്ണവും സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ദൂരവും മത്സര ക്രമങ്ങളിലെ ക്രമീകരണവും ഗതാഗത രംഗത്തെ പുത്തനുണര്‍വുകളും ഖത്തര്‍ ലോക കപ്പിനെ മികച്ച വിരുന്നാക്കി ആരാധകര്‍ക്ക് സമ്മാനിക്കുമെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടു.

SHARE :
folder_openTags
content_copyCategory