Monday, July 26, 2021
Home Gulf ഖത്തര്‍ വിദേശകാര്യമന്ത്രി പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവുമായി ചര്‍ച്ച നടത്തി

ഖത്തര്‍ വിദേശകാര്യമന്ത്രി പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവുമായി ചര്‍ച്ച നടത്തി

ദോഹ: പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പിഎല്‍ഒ) എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഡോ. സെയ്ബ് എറാകാട്ടുമായി ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഥാനി ചര്‍ച്ച നടത്തി. നിലവിലെ പലസ്തീനിലെ വികസനപ്രവര്‍ത്തനങ്ങളും പ്രാദേശിക, അന്തര്‍ദേശീയ വികസനങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.

പലസ്തീനിനെ ഖത്തര്‍ പിന്തുണക്കുന്നതായും, അവരുടെ ലക്ഷ്യത്തോട് ചേര്‍ന്നു നില്‍ക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഖത്തറിന്റെ നിലപാട് ഉറച്ചതായിരിക്കുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.

ഖത്തറിന്റെ നിലപാടിനെയും ഗാസയിലെ നിരപരാധികളായ സിവിലിയന്മാര്‍ക്കെതിരെയുള്ള ആക്രമണം തടയാന്‍ ഖത്തര്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളെയും പിഎല്‍ഒയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറല്‍ അഭിനന്ദിച്ചു.

Most Popular