Thursday, July 29, 2021
Home Gulf സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ നിർദേശം കടുപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം

സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ നിർദേശം കടുപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ അത്യന്തം ശ്രദ്ധ പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ട്വിറ്റിലൂടെ അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങളിൽ പെടാതിരിക്കാൻ ജനങ്ങൾ ജാഗരൂകരാകണം. നമ്മൾ ഉപയോഗിക്കുന്ന പാസ്വേഡുകൾ നിശ്ചിത ഇടവേളകളിൽ മാറ്റണം. കൂടാതെ, എളുപ്പമുള്ള പാസ്‌വേഡുകൾക്കു പകരം ബുദ്ധിമുട്ടേറിയത് ഉപയോഗിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

മെസേജുകൾക്ക് മറുപടി നൽകുമ്പോൾ വളരെയധികം സൂക്ഷിക്കണമെന്നും, വിശ്വസനീയമായ ഇടങ്ങളിൽ നിന്നല്ലാതെയുള്ള സന്ദേശങ്ങൾക്ക് ഒപ്പമുള്ള ലിങ്കുകൾ തുറക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃർ പറഞ്ഞു.

Most Popular