Friday, June 18, 2021
Home Gulf ഉപഭോക്താക്കള്‍ക്ക് പ്രത്യേക അറിയിപ്പുമായി ഖത്തര്‍ പെട്രോളിയം

ഉപഭോക്താക്കള്‍ക്ക് പ്രത്യേക അറിയിപ്പുമായി ഖത്തര്‍ പെട്രോളിയം

ദോഹ: ഉപഭോക്താക്കള്‍ക്ക് പ്രത്യേക അറിയിപ്പുമായി ഖത്തര്‍ പെട്രോളിയം. നിലവില്‍ മണ്ണെണ്ണ വിലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ചില നിബന്ധനകള്‍ക്ക് പരിഷ്‌കാരം വരുത്തിയിരിക്കുകയാണ് അധികൃതര്‍. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പ്പന വില നിര്‍ണ്ണയിക്കാന്‍ അധികാരമുള്ളവരാണ് ഖത്തര്‍ പെട്രോളിയം.

വിതരണ സ്റ്റേഷനുകളിലെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും ബള്‍ക്ക് ഉപഭോക്താക്കള്‍ക്കും നല്‍കുന്ന മണ്ണെണ്ണ അന്താരാഷ്ട്ര വിലകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് ഖത്തര്‍ പെട്രോളിയം അധികൃതര്‍ അറിയിച്ചു. അവ അധികൃതര്‍ ഇടയ്ക്കിടെ നിശ്ചയിക്കും. പുതിയ ബള്‍ക്ക് ഉപഭോക്താക്കളെയൊന്നും സ്വീകരിക്കില്ലായെന്നും അധികൃതര്‍ അറിയിച്ചു.

Most Popular