ദോഹ: കോവിഡ് വാക്സിനേഷന് അര്‍ഹതയില്ലാത്തതും എന്നാല്‍ വാക്സിനേഷന് എടുത്തിട്ടുള്ള മാതാപിതാക്കളുമായി യാത്ര ചെയ്ത കുട്ടികള്‍ക്കുള്ള ക്വാറന്റീന് നടപടിക്രമങ്ങള്‍ ഒഴിവാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഖത്തറിലെ ആരോഗ്യ മന്ത്രാലയം വാക്സിനേഷന് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. സോഹ അല്‍ ബയാത്ത്.
ഈ കാര്യം ഇപ്പോഴും പരിഗണനയിലാണ്, ഒരു അറിയിപ്പ് ഉടന്‍ പുറത്തുവരും. ഒരുപക്ഷേ, 16 വയസ്സിന് താഴെയുള്ള കുട്ടികള്‍, വാക്സിന് എടുക്കാന്‍ യോഗ്യതയില്ലാത്തവര്‍, പൂര്‍ണ്ണമായും വാക്സിനേഷന് എടുത്ത് 14 ദിവസം മുമ്പ് രണ്ട് ഡോസുകള്‍ പൂര്‍ത്തിയാക്കിയ മാതാപിതാക്കളുമായി അവര്‍ മടങ്ങിയെത്തിയാല്‍, കുട്ടികള്‍ വീട്ടില്‍ തന്നെ തുടരുമെന്ന് മാതാപിതാക്കള്‍ ഒപ്പിടണം. ഏഴു ദിവസം പുറത്തുപോകാന്‍ അനുവദിക്കരുതെന്നും ഡോ സോഹ അല്‍ ബയാത്ത് കൂട്ടിച്ചേര്‍ത്തു.
കുട്ടിക്ക് 16 വയസ്സിന് മുകളിലാണെങ്കില്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലെങ്കില്‍, അവര്‍ ക്വാറന്റീനില്‍ പോകണം. അത്തരം സാഹചര്യങ്ങളില്‍, ഒരു രക്ഷകര്‍ത്താവ് കുട്ടിയുടെ കൂടെ ക്വാറന്റീനില്‍ താമസിക്കണം. രക്ഷകര്‍ത്താവിന് പ്രതിരോധ കുത്തിവയ്പ് നല്‍കിയില്ലെങ്കില്‍, അവര്‍ കുട്ടിയുമായി ക്വാറന്റീനില്‍ താമസിക്കേണ്ടിവരും
വാക്സിന് ശേഷം എത്രമാത്രം പ്രതിരോധശേഷി കൈവരിക്കുമെന്ന കാര്യത്തില്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
വാക്സിന് മൂന്ന് മാസത്തേക്ക് മാത്രം സാധുതയുളളതാണെന്ന് ഇതിനര്‍ഥമില്ലെന്നും ഡോ സോഹ അല്‍ബയാത്ത് വ്യക്തമാക്കി.
വാക്സിനേഷന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ആളുകളെ മുന്‍ഗണനാടിസ്ഥാനത്തില്‍ ബന്ധപ്പെടുമെന്നും വീണ്ടും അണുബാധ തടയുന്നതിന് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ രോഗബാധിതരോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.