Sunday, July 25, 2021
Home Gulf ഖത്തറിൽ വീണ്ടും ക്വറന്റൈൻ ലംഘനം; രണ്ട് പേർ അറസ്റ്റിൽ

ഖത്തറിൽ വീണ്ടും ക്വറന്റൈൻ ലംഘനം; രണ്ട് പേർ അറസ്റ്റിൽ

ദോഹ: ഖത്തറിൽ ക്വറന്റൈൻ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് വീണ്ടും രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേരെ ക്വറന്റൈൻ നിയമ ലംഘനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതായി അധികൃതർ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

കോവിഡ് നിയമങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി അനുവദിക്കപ്പെട്ട ഇളവുകൾ ചില ആളുകൾ ദുരുപയോഗം ചെയ്യുന്നുണ്ട്. രാജ്യത്ത് വരും ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പട്രോളിംഗ് ശക്തമാക്കുമെന്നും അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

Most Popular