Saturday, April 10, 2021
Home Gulf തായിഫില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്

തായിഫില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ്

തായിഫ് : സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി, തായിഫ് നഗരസഭക്കു കീഴിലെ ലേഡീസ് ബലദിയ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രത്യേക കമ്മിറ്റി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വ്യാജ മെഡിക്കല്‍ അവകാശവാദങ്ങള്‍ അടങ്ങിയ ഉല്‍പന്നങ്ങളും ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ലൈസന്‍സില്ലാത്ത ഉല്‍പന്നങ്ങളും കണ്ടെത്തി. ഉപയോക്താക്കളെ കബളിപ്പിക്കുന്ന, വ്യാജ മെഡിക്കല്‍ അവകാശവാദങ്ങള്‍ അടങ്ങിയ ഉല്‍പന്നങ്ങളും അതോറിറ്റി ലൈസന്‍സില്ലാത്ത ഉല്‍പന്നങ്ങളും വില്‍പന നടത്തുന്നത് തടയാനും ഇത്തരം ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കാനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് റെയ്ഡുകള്‍ നടത്തിയത്.
നിയമ വിരുദ്ധ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത അധികൃതര്‍ സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. വ്യാജ മെഡിക്കല്‍ അവകാശവാദങ്ങള്‍ അടങ്ങിയ ഉല്‍പന്നങ്ങളെയും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ലൈസന്‍സില്ലാത്ത ഉല്‍പന്നങ്ങളെയും കുറിച്ച് 19999 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പുറത്തിറക്കിയ ആപ് വഴിയോ അറിയിക്കണമെന്ന് അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

Most Popular