Saturday, July 24, 2021
Home Gulf കുവൈത്തിൽ ഇന്ത്യക്കാർക്കായി 'രജിസ്ട്രേഷൻ ഡ്രൈവ്' ആരംഭിച്ചു

കുവൈത്തിൽ ഇന്ത്യക്കാർക്കായി ‘രജിസ്ട്രേഷൻ ഡ്രൈവ്’ ആരംഭിച്ചു

കുവൈത്ത് സിറ്റി:തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായി കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ ‘രജിസ്ട്രേഷൻ ഡ്രൈവ്’ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പാസ്പോർട്ടോഎമർജൻസി സർട്ടിഫിക്കറ്റോ കൈവശം ഇല്ലാത്തവർ എംബസ്സിയിൽ രജിസ്ട്രേഷൻ നടത്തേണ്ടത്. https://forms.gle/pMf6kBxix4DYhzxz7 എന്ന വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

എംബസി കോൺസുലർ ഹാളിലും ശർഖ്, അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവന സെന്ററുകളിലും രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. അപേക്ഷകരുടെ യഥാർഥ പാസ്പോർട്ട് നമ്പറോ കൈയിലുള്ള എമർജൻസി സർട്ടിഫിക്കറ്റ് നമ്പറോ ആയിരിക്കും രജിസ്ട്രേഷൻ നമ്പറായി പരിഗണിക്കുക.

തുടർന്നുള്ള ആശയവിനിമയത്തിനും ഈ നമ്പർ ആണ് ഉപയോഗിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ കഴിയാത്ത നിരവധി ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.

Most Popular