Tuesday, July 27, 2021
Home Gulf യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമില്ല

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമില്ല

ദുബായ്: ഇന്ത്യ- യുഎഇ എയർബബിൾ കരാർ നിലനിൽക്കുന്നതിനാൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർ ഇനി മുതൽ എംബസിയിലോ കോൺസുലേറ്റിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. വിമാനക്കമ്പനികളിൽ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര പുറപ്പെടാം.

എന്നാൽ തിരിച്ചു പോകുന്ന എല്ലാവരും എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണം. ഇതുവരെ എയർഇന്ത്യ, എയർഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികളുടെ വിമാനടിക്കറ്റിനായി കോൺസുലേറ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഓൺലൈൻ വഴി ടിക്കറ്റെടുക്കണമായിരുന്നു.

അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽനിന്നും പോകുന്നവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാണ്. എന്നാൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമില്ലെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ഇന്ത്യയിൽ നിന്നും വിദേശത്തേക്കുള്ള സാധാരണ വിമാനസർവീസ് ഈ മാസം 30 വരെ പുനരാരംഭിക്കില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Most Popular