Tuesday, June 22, 2021
Home Gulf ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടു പേര്‍ക്ക് കോവിഡ്; ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ കൊച്ചിയിലും

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടു പേര്‍ക്ക് കോവിഡ്; ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ കൊച്ചിയിലും

തിരുവന്തപുരം: കേരളത്തില്‍ രണ്ട് പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരും ലോക്ക്ഡൗണിനു ശേഷം ഗള്‍ഫില്‍ നിന്നുള്ള ആദ്യ വിമാനങ്ങളില്‍ എത്തിയവരാണ്. ഏഴാം തീയതി ദുബയില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബൂദബിയില്‍നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും യാത്ര ചെയ്തവര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ കോഴിക്കോട്ടും മറ്റൊരാള്‍ കൊച്ചിയിലും ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ച് ഇടുക്കിയില്‍ ചികില്‍സയിലായിരുന്ന ആളുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതുവരെ 505 പേര്‍ക്കാണ് രോഗം വന്നത്. ഇപ്പോള്‍ 17 പേര്‍ ചികിത്സയിലുണ്ട്. 23,930 പേര്‍ നിരീക്ഷണത്തിലുണ്ട്.

കേരളത്തിലോ ഇന്ത്യയില്‍തന്നെയോ രോഗം നിയന്ത്രിതമായാല്‍ മാത്രം നാം സുരക്ഷിതമാകില്ല. കോവിഡ്19 കേസ് സ്ഥിരീകരിച്ച ഒരു രാജ്യവും പൂര്‍ണമായി അതിജീവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതും രോഗവ്യാപനം തടയുന്നതും ഏറ്റവും പ്രധാന ചുമതലയായി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Covid confirmed to two people in Kerala today. Both were on their first flights from UAE recently


 

Most Popular