Sunday, July 25, 2021
Home Gulf കുവൈത്തിൽ 30,000 വിദേശികളുടെ താമസരേഖാ കാലാവധി അവസാനിച്ചു: ദിനംപ്രതി രണ്ട് ദിനാർ പിഴ

കുവൈത്തിൽ 30,000 വിദേശികളുടെ താമസരേഖാ കാലാവധി അവസാനിച്ചു: ദിനംപ്രതി രണ്ട് ദിനാർ പിഴ

കുവൈത്ത് സിറ്റി: സെപ്റ്റംബർ ഒന്നിന് ശേഷം താമസരേഖാ കാലാവധി അവസാനിച്ച മുപ്പതിനായിരത്തോളം പേർ രാജ്യത്ത് കഴിയുന്നതായും ഇവർ പ്രതിദിനം രണ്ട് ദിനാർ വീതം പിഴ അടക്കണമെന്നും സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി.

ആർട്ടിക്കിൾ 14 പ്രകാരം കുടിയേറ്റ വിഭാഗത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് സ്‌പോൺസർമാർ വിസാ കാലാവധി പുതുക്കുന്നതിൽ വരുത്തിയ വീഴ്ച മൂലമാണ് ഇത്രയധികം വിദേശികളുടെ താമസരേഖ റദ്ദായിട്ടുള്ളതെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം, കുവൈത്ത് മന്ത്രാലയമാണ് താമസരേഖാ കാലാവധി അവസാനിച്ചവരുടെ കണക്കുകൾ വെളിപ്പെടുത്തിയത്. കൂടാതെ കാലാവധി അവസാനിച്ച താമസരേഖ പുതുക്കുന്നതിനോ, താത്കാലികമായി വിസാ കാലാവധി നീട്ടുന്നതിനോ ഇവർ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

നിലവിൽ ആർട്ടിക്കിൾ 14 പ്രകാരം രാജ്യത്തു തുടരുന്ന വിദേശികളുടെ താമസരേഖ നവംബർ 30 വരെ താമസ കാലാവധി സ്വമേധയാ നീട്ടി നൽകിയിട്ടുണ്ടെങ്കിലും ഓഗസ്റ്റ് 31 ന് ശേഷം കാലാവധി അവസാനിച്ചവർക്ക് ഈ ആനുകൂല്യം ലഭ്യമല്ല. ഇത്തരത്തിൽ രാജ്യത്ത് കഴിയുന്നവരിൽ നിന്നും പ്രതി ദിനം രണ്ട് ദിനാർ വീതം പിഴ ഈടാക്കുമെന്നുംഅധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Most Popular