Wednesday, July 28, 2021
Home Gulf മടക്കയാത്രക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായിരിക്കണം

മടക്കയാത്രക്ക് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായിരിക്കണം

അബുദാബി: യുഎഇയിലെ പ്രവാസികള്‍ മടക്കയാത്രക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. പെര്‍മിറ്റിന് അപേക്ഷിച്ച പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ചേ വിമാനടിക്കറ്റ് ബുക്ക് ചെയ്യാവൂ.

അപേക്ഷകള്‍ നിരസിക്കുന്നതായുള്ള പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാകുമെന്നതിനാല്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കരുത്. പെര്‍മിറ്റിന് 21 ദിവസത്തെ കാലാവധി അനുവദിക്കുന്നുണ്ട്. ഇതിനിടയില്‍ യാത്ര ചെയ്യാം.

അപൂര്‍ണമായതോ അവ്യക്തമായതോ ആയ വിവരങ്ങള്‍ മൂന്ന് തവണ സമര്‍പ്പിച്ചാല്‍ അപേക്ഷ റദ്ദാകും. യുഎഇ താമസവിസയുള്ള രണ്ട് ലക്ഷം പേരെ പ്രസ്തുത രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് തിരിച്ചു കൊണ്ടു വരുന്നത്. പെര്‍മിറ്റിന് അപേക്ഷിക്കേണ്ട സൈറ്റ്: smartservices.ica.gov.ae.

Most Popular