Friday, September 24, 2021
Home Gulf യമൻ കുട്ടിക്ക് മരുന്ന് നിഷേധിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം: ഒമാൻ ആരോഗ്യമന്ത്രാലയം

യമൻ കുട്ടിക്ക് മരുന്ന് നിഷേധിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം: ഒമാൻ ആരോഗ്യമന്ത്രാലയം

മസ്‌ക്കത്ത്: യമൻ സ്വദേശിയായ കുട്ടിക്ക് ചികിത്സയും മരുന്നും ലഭ്യമാക്കിയില്ലെന്ന വാർത്ത നിഷേധിച്ച് ഒമാൻ ആരോഗ്യമന്ത്രാലയം രംഗത്ത് വന്നു. രാജ്യത്തെ മുഴുവൻ ആളുകൾക്കും ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വിവേചനമോ പക്ഷപാതമോ ഇല്ലാതെ രോഗികൾക്ക് ചികിത്സയും മരുന്നും ലഭ്യമാക്കുക എന്നത് ധാർമികവും തൊഴിൽപരവും നിയമപരവുമായ ഉത്തരവാദിത്വമാണെന്നും അത് മന്ത്രാലയം പൂർണമായും പാലിക്കുമെന്നും പ്രസ്താവനയിലുണ്ട്.

യെമനിലെ കുട്ടിക്ക് മരുന്ന് നിഷേധിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും വിലയുമായി ബന്ധപ്പെട്ട ഒരു കാരണവുമില്ലെന്നും അധികൃതർ പറഞ്ഞു. കൂടാതെ, കുട്ടിയുടെ അസുഖത്തിന് കൂടുതൽ ചെലവേറിയതും സുരക്ഷിതവുമായ മരുന്നാണ് നൽകിയതെന്നും മന്ത്രാലയം അറിയിച്ചു. കുട്ടിക്ക് വിദഗ്ധചികിത്സ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

പ്രൊഫഷനൽ മെഡിക്കൽ എത്തിക്‌സ് അനുസരിച്ചാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും രോഗിയുടെ ജീവിതത്തിനും സുരക്ഷയ്ക്കും രാജ്യത്തിന് പൂർണ ഉത്തരവാദിത്വമുണ്ടെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

Most Popular