Saturday, April 17, 2021
Home Gulf മക്കയിലെ മൂന്ന് വെയർഹൗസുകളിൽ കവർച്ച; 11 അംഗ സംഘം പിടിയിൽ

മക്കയിലെ മൂന്ന് വെയർഹൗസുകളിൽ കവർച്ച; 11 അംഗ സംഘം പിടിയിൽ

ദമ്മാം: മക്കയിലെ മൂന്ന് വെയർഹൗസുകളിൽ കവർച്ച നടത്തിയ 11 അംഗ സംഘത്തെ പോലീസ് പിടികൂടി. വെയർഹൗസുകളിൽ അതിക്രമിച്ചു കയറി സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തുകയും ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിക്കുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച കേബിളുകൾക്ക് ഏകദേശം 2 ദശലക്ഷം റിയാൽ വിലവരും. അതിക്രമിച്ചു കയറൽ, സുരക്ഷാ ജീവനക്കാരെ ആക്രമിക്കൽ, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മക്ക റീജിയൺ പോലീസിന്റെ മാധ്യമ വക്താവ് മേജർ മുഹമ്മദ് അൽ ഘാംദി പറഞ്ഞു. തുടർനടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായും പോലീസ് അറിയിച്ചു.

Most Popular