Sunday, July 25, 2021
Home Gulf ചുരുങ്ങിയ കാലം കൊണ്ട് 11 സബ്‌സിഡറി കമ്പനികളുമായി റോയൽ അലയൻസ് ഗ്രൂപ്പ്

ചുരുങ്ങിയ കാലം കൊണ്ട് 11 സബ്‌സിഡറി കമ്പനികളുമായി റോയൽ അലയൻസ് ഗ്രൂപ്പ്

ദോഹ: 2013ൽ ഖത്തറിലെ ദോഹയിൽ പ്രവർത്തനം ആരംഭിച്ച റോയൽ അലയൻസ് ഗ്രൂപ്പ് പ്രവർത്തന മികവ് കൊണ്ടും സേവന തത്പരത കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് തന്നെ 11 സബ്‌സിഡറി കമ്പനികളുമായി ജൈത്രയാത്ര തുടരുകയാണ്. കേവലം രണ്ട് ജീവനക്കാരുമായി സേവന മേഖലയിൽ പ്രവർത്തനം ആരംഭിച്ച റോയൽ അലയൻസ് ഗ്രൂപ്പ് (RAG) ഇന്ന് 613 ജീവനക്കാരുടെ സമർപ്പിത മികവോടെ മിഡിൽ ഈസ്റ്റ്, ഇതര രാജ്യങ്ങളിൽ കർമനിരതരാണ്. ഖത്തറിലെ ദോഹയിൽ തങ്ങളുടെ പുതിയ കോർപറേറ്റ് ഓഫീസ് (വിവിധ സംരംഭങ്ങളുടെ ഭരണ സമുച്ചയം) നാളെ ആരംഭിക്കുകയാണ് റാഗ്‌. അൽ വാത്താൻ സൂഖിനു പിൻവശം (എം. ആർ. എ റെസ്റ്റോറന്റിന് സമീപം) ആയാണു പുതിയ ഓഫീസ്‌ സ്ഥിതി ചെയ്യുന്നത്‌.

ബിസിനസ് കൺസൾട്ടിംഗ്, പി. ആർ. ഒ സർവീസസ്, ലിമോസിൻ, ട്രാവൽ ആൻഡ് ടൂറിസം, മെഡിക്കൽ ടൂറിസം ആൻഡ് ട്രേഡിംഗ് തുടങ്ങി വിവിധ മേഖലകളിൽ സേവനം ലഭ്യമാക്കുന്നതിൽ റാഗ്‌ ഗ്രൂപ്പ്‌ സുപ്രധാന പങ്ക് വഹിക്കുന്നു.

ഖത്തർ ഗവൺമെന്റ് വിഭാവനം ചെയ്ത ‘ഖത്തർ നാഷനൽ വിഷൻ 2030’ എന്ന നൂതന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കും ഉദ്ഗ്രഥനത്തിനും വേണ്ടി സഹകരിക്കുകയും, സമ്പദ് വ്യവസ്ഥയിലേക്ക് ബിസിനസ് തല സംഭാവനകൾ നൽകുകയുമാണ് കമ്പനിയുടെ പ്രധാനലക്ഷ്യമെന്ന് റാഗ്‌ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അസ്‌ലം വ്യക്തമാക്കി.

ബിസിനസ് സംരംഭകർക്കും തൊഴിൽ ദായകർക്കും അന്വേഷകർക്കും വ്യക്തവും യുക്തവുമായ മാർഗനിർദേശങ്ങൾ നൽകി സുഗമമായ പുരോഗതിയിൽ ഭാഗഭാക്കാകുവാനും, പി. ആർ. ഒ സേവനങ്ങൾ, ടൂറിസം ആൻഡ് ട്രേഡിംഗ് സംരംഭങ്ങളിലൂടെ, തത്പരരായ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി, പുരോഗതി കൈവരിക്കുന്നതിന് ഗുണപരമായ മാറ്റങ്ങളും മാർഗ നിർദേശങ്ങളും നൽകി, ദശലക്ഷം ആളുകൾക്ക് സേവനങ്ങൾ ലഭ്യമാക്കാനുമാണ് റാഗ്‌ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശൈഖ് മുബാറക് ഖലീഫ അൽ അൽതാനി, ശൈഖ് അബൂനാസർ അൽ ഖഹ്ത്താനി, ഉബൈദുല്ല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Most Popular