Sunday, June 20, 2021
Home Gulf സൗദിയില്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നടപടി

സൗദിയില്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നടപടി

റിയാദ്: ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ അടക്കം സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളും തങ്ങള്‍ക്കു കീഴിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ പാര്‍പ്പിടകാര്യ മന്ത്രാലയത്തിനു കീഴിലെ ഈജാര്‍ നെറ്റ്വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ ഈജാര്‍ നെറ്റ്വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം വിദേശികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതും വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കുന്നതും നിര്‍ത്തിവെക്കും.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള, വ്യക്തിഗതവും കൂട്ടായുള്ളതുമായ താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്കുള്ള ഈജാര്‍ നെറ്റ്വര്‍ക്കിലെ ഗ്രൂപ്പ് ഹൗസിംഗ് പ്ലാറ്റ്ഫോം വെളിപ്പെടുത്തും. സ്ഥാപനങ്ങള്‍ പാലിക്കേണ്ട വ്യക്തവും നിര്‍ണിതവുമായ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തൊഴിലാളികളുടെ ജോലി സാഹചര്യങ്ങള്‍ക്ക് നിരക്കുന്ന അനുയോജ്യമായ താമസ സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പു വരുത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ വിലയിരുത്തുകയും ചെയ്യും. കൂട്ടായതും വ്യക്തിഗതവുമായ പാര്‍പ്പിട യൂനിറ്റുകളുടെ തരങ്ങള്‍, അവ വാടകക്കെടുത്തതാണോ, അതല്ല സ്വന്തം ഉടമസ്ഥതയിലുള്ളതാണോ തുടങ്ങിയ വിവരങ്ങളും പ്ലാറ്റ്ഫോം വ്യക്തമാക്കും. കൂട്ടായ പാര്‍പ്പിടത്തിനുള്ള താമസ സ്ഥലങ്ങള്‍ വ്യവസ്ഥാപിതമാക്കല്‍, ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനാ ആവശ്യങ്ങള്‍ക്കും മറ്റും പാര്‍പ്പിട സ്ഥലങ്ങള്‍ നിര്‍ണയിക്കല്‍, തൊഴിലാളികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ സ്ഥാപനങ്ങളെ പ്രാപ്തമാക്കല്‍ എന്നിവ അടക്കമുള്ള പൊതുവായ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാനും പ്ലാറ്റ്ഫോം സഹായിക്കും.

Most Popular