Tuesday, May 11, 2021
Home Gulf വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി; സൗദി എയര്‍ലൈന്‍സ് ഓപ്പണ്‍ ടിക്കറ്റുകളില്‍ ഭേദഗതി വരുത്താന്‍ അനുവദിക്കും

വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി; സൗദി എയര്‍ലൈന്‍സ് ഓപ്പണ്‍ ടിക്കറ്റുകളില്‍ ഭേദഗതി വരുത്താന്‍ അനുവദിക്കും

റിയാദ്: കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിയില്‍നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കിയ സാഹചര്യത്തില്‍ ഓപ്പണ്‍ ടിക്കറ്റുകള്‍ റദ്ദാക്കാനും ഭേദഗതി വരുത്താനും അനുവദിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

യാത്ര ചെയ്യാനാകാത്തവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനോ വിമാന സേവനം പുനരാരംഭിക്കുന്ന മറ്റൊരു സമയത്തേക്ക് മാറ്റി റീ ബുക്കിംഗിനൊ അവസരം നല്‍കുമെന്നാണ് സൗദി എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്. ഫീസ് ഈടാക്കാതെയായിരിക്കും ഇതിനുള്ള സേവനം നല്‍കുക.

സൗദിയില്‍ നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും കര, കടല്‍ തുടങ്ങിയവ വഴിയുള്ള പ്രവേശനം ഒരാഴ്ചത്തേക്ക് റദ്ദാക്കുകയും ചെയ്തതായി ഞായറാഴ്ചയാണ് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

കുവൈത്തും ഒമാനും സമാന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. യു.എ.ഇ സൗദിയില്‍ നിന്നും വരുന്ന വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യയും അറിയിച്ചിട്ടുണ്ട്.

Most Popular