Wednesday, June 23, 2021
Home Gulf ജി.സി.സി ഉച്ചകോടി സൗദി അറേബ്യയില്‍

ജി.സി.സി ഉച്ചകോടി സൗദി അറേബ്യയില്‍

റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) വാര്‍ഷിക ഉച്ചകോടി ജനുവരി അഞ്ചിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നടക്കുമെന്ന് കുവൈത്ത് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം അവസാനം ബഹ്‌റൈനില്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടിയാണ് സൗദിയിലേയ്ക്ക് മാറ്റിയിരിക്കുന്നത്.

ഖത്തര്‍ ഉപരോധത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉച്ചകോടിയില്‍ ജി.സി.സിയിലെ എല്ലാ നേതാക്കളും പങ്കെടുക്കുമെന്ന് കുവൈത്ത് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ ഉപരോധത്തിന് പരിഹാരമുണ്ടാക്കുകയാണ് ഉച്ചകൊടിയിലെ ഒന്നാമത്തെ ഏറ്റവും പ്രധാന അജണ്ട റിപ്പോര്ട്ടിലുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജരെദ് കുഷ്നറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ ഖത്തര്‍ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു.

തുടര്‍ന്ന് ഉപരോധം നിക്കാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ അറിയിച്ചു. സൗദിയുടെ ഈ തീരുമാനത്തെ ഉപരോധ രാഷ്ട്രങ്ങളായ യു.എ.ഇയും ഈജിപ്തും സ്വാഗതം ചെയ്തിരുന്നു.

Most Popular