Tuesday, June 22, 2021
Home Gulf സൗദി അറേബ്യയില്‍ ബാങ്കുകള്‍ വഴിയുളള പണമിടപാട് ഇന്ന് മുതല്‍ വേഗത്തിലാകും

സൗദി അറേബ്യയില്‍ ബാങ്കുകള്‍ വഴിയുളള പണമിടപാട് ഇന്ന് മുതല്‍ വേഗത്തിലാകും

റിയാദ് :സൗദിയില്‍ ബാങ്കുകള്‍ വഴിയുള്ള പണമിടപാട് ഇന്ന് മുതല്‍ വേഗത്തിലാകും. പണമയച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് നിലവില്‍ അക്കൗണ്ടിലേക്ക് പണമെത്തുന്നത്. ഇന്ന് മുതല്‍ മിനിറ്റുകള്‍ക്കകം തന്നെ പണമിടപാട് സാധ്യമാകും. സൗദിയിലെ വ്യത്യസ്ഥ ബാങ്കുകള്‍ക്കിടയില്‍ ലോക്കല്‍ ട്രാന്‍സ്ഫര്‍ ഇനി വേഗത്തില്‍ നടത്താനാകും. ഇതിനുള്ള അംഗീകാരം സെന്‍ട്രല്‍ ബാങ്ക് നല്‍കി. ഇന്ന് മുതല്‍ പുതിയ പദ്ധതി പ്രാബല്യത്തില്‍ വന്നു. വിവിധ സൗദി ബാങ്കുകളുമായി നടത്തിയ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി നടത്തിയതിനു ശേഷമാണ് പുതിയ സാങ്കേതികവിദ്യ നടപ്പാക്കുന്നത്.

ഇതോടെ വിവിധ ബാങ്കുകള്‍ക്കിടയില്‍ സാമ്പത്തിക കൈമാറ്റം തല്‍ക്ഷണം പൂര്‍ത്തിയാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇത് ഗുണകരമാകും. ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും മുഴുസമയവും പുതിയ സേവനം പ്രവര്‍ത്തിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. സൗദി പേയ്മെന്റ് വികസിപ്പിച്ചെടുത്ത സംവിധാനം ഒരിക്കല്‍ ആക്റ്റിവേറ്റ് ചെയ്താല്‍ മതി. ഇതിനുള്ള ഫീസ് നിലവിലെ ട്രാന്‍സ്ഫര്‍ ഫീസിനെക്കാളും കുറവായിരിക്കും.

Most Popular