Wednesday, August 4, 2021
Home Gulf വിമാനത്താവളങ്ങളിൽ ശ്രദ്ധിക്കാൻ പുതിയ മാർഗനിർദേശങ്ങളുമായി സൗദി അറേബ്യ

വിമാനത്താവളങ്ങളിൽ ശ്രദ്ധിക്കാൻ പുതിയ മാർഗനിർദേശങ്ങളുമായി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തിച്ചു തുടങ്ങിയതോടെ യാത്രക്കാരും വിമാനക്കമ്പനികളും എയർപോർട്ട് ഉദ്യോഗസ്ഥരും പാലിക്കേണ്ട പുതിയ മാർഗനിർദേശങ്ങൾ ജനറൽ അതോറിറ്റി ഓഫ് ഏവിയേഷൻ പുറത്തിറക്കി. വിദേശത്ത് നിന്നെത്തുന്ന സൗദി പൗരന്മാരല്ലാത്തവർ 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് ബാധയില്ലെന്ന് തെളിയിക്കുന്ന പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമായും വിമാനത്താവളത്തിൽ ഹാജരാക്കണം.

സ്വദേശികളും വിദേശികളും ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള ഹോം ക്വറന്റൈൻ പാലിക്കണം. ടിക്കറ്റ് ബുക്കിംഗ് സമയത്ത് തന്നെ ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കുമെന്ന് ഉറപ്പു നൽകണം. തഥമ്മൻ, തവക്കൽനാ ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. സൗദിയിൽ നിന്ന് വിദേശത്തേക്ക് പോകുന്നവരുടെ ശരീരോഷ്മാവ് 38 ഡിഗ്രിയിൽ കൂടാൻ പാടില്ല. യാത്രക്കാർ വിമാനത്താവളങ്ങളിൽ നേരത്തെ എത്തണം. വിമാനത്തിനകത്തും പുറത്തും മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്.

പോകുന്ന രാജ്യങ്ങളിലെ കോവിഡ് നിയന്ത്രണങ്ങൾ വ്യക്തമായി മനസ്സിലാക്കണം. വിമാനത്താവളങ്ങളിലെ സ്റ്റാഫും മറ്റ് തൊഴിലാളികളും മെഡിക്കൽ പരിശോധന നടത്തണം. രാജ്യത്തെ 28 വിമാനങ്ങളിലും അണുനശീകരണം നടത്തും. ഓരോ യാത്രക്ക് ശേഷവും വിമാനങ്ങൾ ശുദ്ധീകരിക്കണം. യാത്രക്കാരുടെ നടപടികൾ പൂർത്തിയാകാനെടുക്കുന്ന സമയമനുസരിച്ചാണ് വിമാനസർവീസുകൾ അനുവദിക്കുക.

ഏഴ് വയസ്സിനു മുകളിലുള്ളവരെ മാസ്‌ക് ധരിക്കാതെ വിമാനത്താവളങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല. ജവാസാത്തിന്റെ ഫിംഗർ പ്രിന്റ് മെഷീനുകൾ ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കും. യാത്രക്കാരെ വിമാനത്തിൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഘട്ടം ഘട്ടമായി മാത്രമായിരിക്കും. യാത്രയിലുടനീളം എല്ലാവരും മാസ്‌ക് ധരിക്കണം. രോഗബാധ സംശയിക്കുന്നവർക്കായി പ്രത്യേക ഭാഗം ഒരുക്കിയിട്ടുള്ളതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

Most Popular