Thursday, September 23, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 10 മരണങ്ങള്‍; 1793 പേര്‍ക്ക് കോവിഡ്; ആയിരത്തിലേറെ പേര്‍ക്ക് രോഗമുക്തി

സൗദിയില്‍ ഇന്ന് 10 മരണങ്ങള്‍; 1793 പേര്‍ക്ക് കോവിഡ്; ആയിരത്തിലേറെ പേര്‍ക്ക് രോഗമുക്തി

റിയാദ്: സൗദിയില്‍ കോവിഡ് മരണങ്ങള്‍ ഉയരുന്നു. ഇന്ന് 10 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചു. 1793 പേര്‍ക്ക് കോവിഡും സ്ഥിരീകരിച്ചു. ഒമ്പത് പ്രവാസികളും ഒരു സൗദി പൗരനുമാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 219 ആയി.

33731 പേര്‍ക്കാണ് സൗദിയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് മക്കയില്‍ 402 പേര്‍ക്കാണ് രോഗമുക്തി. പുതുതായി 254 പേര്‍ക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. മക്കയില്‍ മരണം 95 ആയി. ഇതുവരെ 57 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജിദ്ദയില്‍ ഇന്ന് 315 കേസുകളും 115 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 396 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മദീനയില്‍ 299 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

10 more covid death in saudi today, 1793 new corona patients

Most Popular