Wednesday, May 12, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഇന്ന് 2782 പേര്‍ രോഗമുക്തി നേടി

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഇന്ന് 2782 പേര്‍ രോഗമുക്തി നേടി

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങുന്നു. ചൊവ്വാഴ്ച 1931 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 2782 ആളുകളാണ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 76726 ആയെങ്കിലും ചികിത്സയിലുള്ളത് 27865 പേര്‍ മാത്രമാണ്.
രാജ്യമൊട്ടാകെ ഇതിനകം 48,450 പേര്‍ രോഗമുക്തി നേടി.

എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മൂന്നുപേര്‍ സൗദികളാണ്. ബാക്കി വിവിധ രാജ്യക്കാരും. മക്ക (8), മദീന (1), ജിദ്ദ (1), ദമ്മാം (1), ത്വാഇഫ് (1) എന്നിവിടങ്ങളിലാണ് മരണം. ഇതോടെ മൊത്തം മരണസംഖ്യ 411 ആയി. രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നതില്‍ 397 പേരുടെ നില ഗുരുതരമാണ്.


 

Most Popular