ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. 416 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. അതേസമയം, രോഗം ഭേദമായ 433 പേര് ആശുപത്രി വിട്ടു. മരണത്തിലും നേരിയ വര്‍ധനവുണ്ട്. 19 പേരാണ് മരിച്ചത്.
ഇതോടെ സൗദിയില്‍ ആകെ കോവിഡ് മരണം 5,348 ത്തിലെത്തി. നിലവില്‍ ചികിത്സയിലുള്ള 8149 പേരില്‍ 769 പേരുടെ നില ഗുരുതരമാണ്. മദീനയില്‍ 75 പേര്‍ക്കാണ് രോഗം ബാധിച്ചത്. റിയാദില്‍ 49 ഉം മക്കയില്‍ 47 ഉം പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.