Wednesday, June 23, 2021
Home Gulf Saudi Arabia സൗദിയില്‍ 20 ഫ്രീസോണുകള്‍ ഉടന്‍ സ്ഥാപിക്കും

സൗദിയില്‍ 20 ഫ്രീസോണുകള്‍ ഉടന്‍ സ്ഥാപിക്കും

റിയാദ്: സൗദിയില്‍ വിവിധ പ്രവിശ്യകളിലായി ഇരുപത് പുതിയ ഫ്രീസോണുകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്. നിക്ഷേപകര്‍ നേരിടുന്ന അപകട സാധ്യതകള്‍ കുറക്കാനും ബിസിനസ് സാഹചര്യം മെച്ചപ്പെടുത്താനുമാണ് ഫ്രീസോണുകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ ആറെണ്ണം റിയാദിലാകാനാണ് സാധ്യത. ഫ്രീസോണുകള്‍ക്കു പുറമെ ആഗോള കമ്പനികള്‍ക്ക് ആതിഥേയത്വം നല്‍കുന്ന ഫിനാന്‍ഷ്യല്‍ സെന്ററുകളും ഡിജിറ്റല്‍, ഇന്നൊവേഷന്‍, ലോജിസ്റ്റിക്സ് ബിസിനസ് മേഖലകള്‍ക്ക് നീക്കിവെക്കുന്ന സാമ്പത്തിക മേഖലകളുമുണ്ടാകും. ഇവിടെയെല്ലാം നിക്ഷേപകരെ ആകര്‍ഷിക്കുന്ന നിയമങ്ങളും ഒരുക്കും.

ആഗോള തലത്തില്‍ ഏറ്റവും വഴക്കമുള്ള സമ്പദ്വ്യവസ്ഥയാണ് സൗദിയിലേതെന്ന് കഴിഞ്ഞ പന്ത്രണ്ടു മാസക്കാലം തെളിയിച്ചു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളില്‍ ഏറ്റവും മികച്ച അഞ്ചാമത്തെ ധനമേഖലയാണ് സൗദിയിലെതെന്നും നിക്ഷേപ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Most Popular