Thursday, August 5, 2021
Home Gulf Saudi Arabia സൗദിയില്‍ 2,201 പേര്‍ക്ക് കോവിഡ്; 31 മരണം

സൗദിയില്‍ 2,201 പേര്‍ക്ക് കോവിഡ്; 31 മരണം

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 2,201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 31 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 264,973ഉം മരണം 2,703ഉം ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 2,051 പേര്‍ കൂടി പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 217,782 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 44,488 പേരാണ്. 2,120 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.


 

Most Popular