Tuesday, May 18, 2021
Home Gulf Saudi Arabia മൂന്ന് മാസത്തിനിടെ സൗദി എയര്‍പോര്‍ട്ടുകളില്‍ മൂവായിരത്തോളം കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍

മൂന്ന് മാസത്തിനിടെ സൗദി എയര്‍പോര്‍ട്ടുകളില്‍ മൂവായിരത്തോളം കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍

റിയാദ്: കോവിഡ് മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ രാജ്യത്തെ വിമാനത്താവളങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ പരിശോധനകളില്‍ മൂവായിരത്തോളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ ആദ്യം വരെയുള്ള കാലത്ത് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ കെട്ടിടങ്ങളിലടക്കം നടത്തിയ പരിശോധനകളില്‍ ആകെ 2,729 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ശരീര ഊഷ്മാവ് 38 ഡിഗ്രിയില്‍ കൂടിയാല്‍ സ്വീകരിക്കേണ്ട അംഗീകൃത നടപടികള്‍ പാലിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, മാസ്‌കുകള്‍ ധരിക്കാതിരിക്കല്‍ അടക്കമുള്ള നിയമ ലംഘനങ്ങളാണ് അതോറിറ്റി കണ്ടെത്തിയത്. നിയമ ലംഘകര്‍ക്ക് 27,29,000 റിയാല്‍ പിഴ ചുമത്തി.

ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആസ്ഥാനങ്ങളിലും എയര്‍പോര്‍ട്ടുകളിലും അതോറിറ്റി പരിശോധനകള്‍ ശക്തമാക്കി. എയര്‍പോര്‍ട്ടുകളിലും മറ്റും യാത്രക്കാരുടെയും ജീവനക്കാരുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്ന കേന്ദ്രങ്ങള്‍ ഒരുക്കിയത് കൂടാതെ ഓരോ സ്ഥാപനങ്ങളിലും പ്രോട്ടോകോള്‍ ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ നിരീക്ഷിക്കാനും നിയമ ലംഘനങ്ങളുടെ എണ്ണം, നിയമ ലംഘകരുടെ പേരുവിവരങ്ങള്‍, പരിശോധനകള്‍ എന്നിവ അടങ്ങിയ പ്രതിവാര റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാനും 250 ലേറെ നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളോടും വ്യാപാര കേന്ദ്രങ്ങളോടും കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ മുന്‍കരുതല്‍, പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച യാത്രക്കാരുടെ പരാതികള്‍ സ്വീകരിക്കുന്നതിന് ടോള്‍ഫ്രീ നമ്പറിലേക്ക് 8001168888 ബന്ധപ്പെടാവുന്നതാണ്.

ALSO WATCH:

Most Popular