Thursday, August 5, 2021
Home Gulf Saudi Arabia സൗദിയില്‍ പുതിയ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ; 33 പേര്‍ കൂടി മരിച്ചു

സൗദിയില്‍ പുതിയ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ; 33 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ 1099 പേര്‍ കൂടി ഇന്ന് കോവിഡ് മുക്തരായി. 822 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച് 33 പേര്‍ മരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 3,19,141 ആയും മരണ സംഖ്യ 4,015 ആയും ഉയര്‍ന്നു. 2,95,063 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.

വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 20,063 പേരില്‍ 1,484 പേരുടെ നില ഗുരുതരമാണ്. വൈറസ് സാന്നിധ്യം ഇപ്പോഴുമുണ്ടെന്നും സുരക്ഷ മാനദണ്ഡങ്ങള്‍ അവഗണിക്കരുതെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

Most Popular