Wednesday, May 12, 2021
Home Gulf Saudi Arabia സൗദിയില്‍ 24 മണിക്കൂറിനിടെ 349 പേര്‍ക്കു കൂടി കോവിഡ്; 16 മരണം

സൗദിയില്‍ 24 മണിക്കൂറിനിടെ 349 പേര്‍ക്കു കൂടി കോവിഡ്; 16 മരണം

ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 349 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 379 പേരുടെ രോഗം ഭേദമായി. 16 പേരാണ് മരിച്ചത്. റിയാദില്‍ 62 പേര്‍ക്ക് രോഗം ബാധിച്ചു. മക്കയില്‍ 29, ജിദ്ദ 28, മദീന 27, യാമ്പു 23 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം.

352,950 പേര്‍ക്കാണ് ഇതിനോടകം രോഗം ബാധിച്ചത്. 339,947 പേരുടെ അസുഖം ഭേദമായി. 5,641 പേരാണ് മരിച്ചത്. 7362 പേരാണ് ചികിത്സയിലുള്ളത്. 807 പേരുടെ നില ഗുരുതരമാണ്.

Most Popular