Saturday, July 24, 2021
Home Gulf Saudi Arabia സൗദിയില്‍ 38 സര്‍ക്കാര്‍ ഏജന്‍സികള്‍ സ്വകാര്യവല്‍ക്കരിക്കുന്നു

സൗദിയില്‍ 38 സര്‍ക്കാര്‍ ഏജന്‍സികള്‍ സ്വകാര്യവല്‍ക്കരിക്കുന്നു

റിയാദ്: 38 സര്‍ക്കാര്‍ ഏജന്‍സികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വകാര്യവല്‍ക്കരിക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്. പരിസ്ഥിതി, ജലം, കൃഷി, ഗതാഗതം, ഊര്‍ജം, വ്യവസായം, ധാതു സമ്പത്ത്, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമ കാര്യങ്ങള്‍, ഹജ്ജ് ഉംറ, വാര്‍ത്താ വിനിമയം, മാധ്യമം, സ്‌പോര്‍ട്‌സ് എന്നിവയുമായി ബന്ധപ്പെട്ട ഏജന്‍സികളാണ് സ്വകാര്യവല്‍ക്കരിക്കുന്നതെന്ന് ഒക്കാസ് പത്രം റിപോര്‍ട്ട് ചെയ്തു.

സലൈന്‍ വാട്ടര്‍ കണ്‍വേര്‍ഷന്‍ കോര്‍പറേഷന്‍, ഇറിഗേഷന്‍ കോര്‍പറേഷന്‍, ഗ്രെയിന്‍സ് ഓര്‍ഗൈനൈസേഷന്‍, സെന്റര്‍ ഫോര്‍ വേസ്റ്റ് മാനേജ്‌മെന്റ്, നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റിയോറോളജി, സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ ഡവലപ്‌മെന്റ്, കോംബാറ്റിങ് ഡെസര്‍ട്ടിഫിക്കേഷന്‍, വൈല്‍ഡ്‌ലൈഫ് ഡവലപ്‌മെന്റ് സെന്റര്‍, എന്‍വയേണ്‍മെന്റല്‍ കംപ്ലയന്‍സ് കണ്‍ട്രോള്‍ സെന്റര്‍, നാഷനല്‍ വാട്ടര്‍ കമ്പനി, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, പോര്‍ട്‌സ് അതോറിറ്റി, എയര്‍ലൈന്‍സ് കോര്‍പറേഷന്‍, റെയില്‍വേയ്‌സ് കോര്‍പറേഷന്‍, കിങ് അബ്ദുല്ല സിറ്റി ഫോര്‍ അറ്റോമിക് ആന്റ് റിന്യൂവബിള്‍ എനര്‍ജി, റോയല്‍ കമ്മീഷന്‍ ഫോര്‍ ജുബൈല്‍ ആന്റ് യാമ്പു, അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ്, ടെക്‌നോളജി സോണ്‍സ് തുടങ്ങിയവയൊക്കെ സ്വകാര്യവല്‍ക്കരിക്കാന്‍ പദ്ധതിയിടുന്ന ഏജന്‍സികളില്‍പ്പെടുന്നതായാണ് റിപോര്‍ട്ടിലുള്ളത്.

ടെക്‌നിക്കല്‍ ആന്റ് വൊക്കേഷനല്‍ ട്രെയ്‌നിങ് കോര്‍പറേഷന്‍, ഹെല്‍ത്ത് കൗണ്‍സില്‍, സൗദി പോസ്റ്റ്, റേഡിയോ ആന്റ് ടെലിവിഷന്‍ അതോറിറ്റി, ഓഡിയോവിഷ്വല്‍ ആന്റ് മീഡിയ അതോറിറ്റി, സൗദി പ്രസ് ഏജന്‍സി, സയന്‍സ് യൂനിവേഴ്‌സിറ്റികള്‍, സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റലുകള്‍ എന്നിവയും പട്ടികയിലുണ്ട്.


 

Most Popular