Tuesday, June 22, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 39 പേര്‍ മരിച്ചു

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 39 പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 39 പേര്‍ കൂടി മരിച്ചു. 2504 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേ സമയം, 3517 പേര്‍ ഇന്ന് കോവിഡ് മുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,50,920 ആയും മരിച്ചവരുടെ എണ്ണം 2,486 ആയും ഉയര്‍ന്നു. മൊത്തം രോഗമുക്തര്‍ 1,97,735 ആണ്. ചികിത്സയിലുള്ള 50,699 പേരില്‍ 2,180 പേരുടെ നില ഗുരുതരമാണ്.

 

Most Popular