Tuesday, June 22, 2021
Home Gulf Saudi Arabia സൗദിയില്‍ 3046 പേര്‍ക്ക് കൊവിഡ് രോഗമുക്തി; 41 പേര്‍ കൂടി മരിച്ചു

സൗദിയില്‍ 3046 പേര്‍ക്ക് കൊവിഡ് രോഗമുക്തി; 41 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 41 പേര്‍ മരിച്ചു. 3046 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. 3183 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇത് വരെ മരിച്ചവരുടെ എണ്ണം 2100 ആയും രോഗബാധിതരുടെ എണ്ണം 223327 ആയും ഉയര്‍ന്നു. 161096 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്.

ചികിത്സയിലുള്ള 60131 പേരില്‍ 2225 പേരുടെ നില ഗുരുതരമാണ്.
കോവിഡിനോടൊപ്പം ജീവിക്കുന്നതോടൊപ്പം സൂക്ഷ്മതയോടെ സാധാരണ ജീവിതത്തിലേക്ക് വരാനാണ് നാം ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വ്യക്തമാക്കി.

Most Popular