റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 2745 പേര് കൂടി കോവിഡ് മുക്തരായി. 1175 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 42 പേരാണ് മരിച്ചത്. വിവിധ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 22,075 പേര് മാത്രമാണ്.
ഇവരില്‍ 1635 പേര് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 3,08,654 ഉം മരിച്ചവരുടെ എണ്ണം 3,691 ഉം ആയി ഉയര്‍ന്നു. 2,82,888 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്.