റിയാദ്: സൗദിയിലെ കോവിഡ് വ്യാപനം ഒട്ടും നിയന്ത്രണമില്ലാതെ തുടരുന്നു. ഇന്ന് 4267 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 136,315 ആയി. 24 മണിക്കൂറിനിടെ 41 പേര് കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 1,052 ആയി.
പുതുതായി സ്ഥിരീകരിച്ചതില്‍ 1,629 കേസുകള്‍ റിയാദിലും 477 കേസുകള്‍ ജിദ്ദയിലും 224 കേസുകള്‍ മക്കയിലുമാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1650 പേര് കൂടി വൈറസ് ബാധയില്‍ നിന്നു മുക്തമായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 89,540 ആയി.
4267 covid positive cases in saudi today