Thursday, July 29, 2021
Home Gulf Saudi Arabia സൗദിയില്‍ 24 മണിക്കൂറിനിടെ 4,526 പേര്‍ക്ക് കോവിഡ് മുക്തി; പുതിയ രോഗികള്‍ 1,409 പേര്‍ മാത്രം

സൗദിയില്‍ 24 മണിക്കൂറിനിടെ 4,526 പേര്‍ക്ക് കോവിഡ് മുക്തി; പുതിയ രോഗികള്‍ 1,409 പേര്‍ മാത്രം

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,526 പേര്‍ കോവിഡ് മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34 രോഗികള്‍ മരിക്കുകയും 1,409 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 24,942 പേരാണ് രാജ്യത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 1,716 പേര്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ വൈറസ് ബാധ കണ്ടെത്തിയ ഹായിലില്‍ 81 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. റിയാദ് 64, ഹുഫൂഫ് 62, ജസാന്‍ 60, മക്ക 55, മദീന 52, ബുറൈദ 51 എന്നിങ്ങനെയാണ് കൂടുതല്‍ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങള്‍.

രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,470 ആയും വൈറസ് ബാധിതര്‍ 301,323 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 4,526 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 272,911 ആയും ഉയര്‍ന്നു.

Most Popular