റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 49 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 5205 പേര്‍ക്ക് രോഗം ഭേദമായി. 3392 പേര്‍ക്ക് ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തല്സ്ഥാന നഗരിയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ. 308 പേര്‍ക്കാണ് റിയാദില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2017 ആയും രോഗബാധിതരുടെ എണ്ണം 217108 ആയും ഉയര്‍ന്നു. 154839 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്ന 60252 പേരില്‍ 2268 പേരുടെ നില ഗുരുതരമാണ്.
കോവിഡ് ലക്ഷണമുള്ളവര്‍ക്ക് തഥ്മന് ക്ലിനിക്കുകളില്‍ ചികിത്സ തേടാമെന്നും അവയുടെ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു.
49 covid death reported today in saudi arabia