Monday, June 14, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്നും 50 കോവിഡ് മരണം; രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു

സൗദിയില്‍ ഇന്നും 50 കോവിഡ് മരണം; രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. ഇന്ന് 50 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. അതേ സമയം, ഇന്ന് 2,945 പേര്‍ രോഗമുക്തി നേടി. പുതുതായി 4,193 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണം 1,802ഉം രോഗികളുടെ എണ്ണം 2,01,801ഉം രോഗമുക്തി നേടിയവര്‍ 1,40,614ഉം ആയി.

Most Popular