Thursday, June 17, 2021
Home Gulf Saudi Arabia സൗദിയില്‍ വിറകുകള്‍ വില്‍ക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരടക്കം 69 പേര്‍ അറസ്റ്റില്‍

സൗദിയില്‍ വിറകുകള്‍ വില്‍ക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരടക്കം 69 പേര്‍ അറസ്റ്റില്‍

റിയാദ്: മരുഭൂമില്‍ നിന്നും ശേഖരിച്ച വിറകുകള്‍ വില്‍ക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരടക്കം 69 പേരെ സൗദിയില്‍ അറസ്റ്റ് ചെയ്തു. വിറകുകള്‍ കയറ്റിയ 188 വാഹനങ്ങളും പിടിച്ചെടുത്തു. രാജ്യത്ത് മരങ്ങള്‍ മുറിക്കുന്നതും വില്‍ക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. പരിസ്ഥിതി നിയമം കര്‍ശനമാക്കിയതിന് പിന്നാലെയാണ് നടപടി. തണുപ്പു കാലം ആരംഭിച്ചതിനാല്‍ തീ കായാനുള്ള വിറക് വില്‍പന സജീവമായ സാഹചര്യത്തിലാണ് നടപടി കടുപ്പിച്ചത്.

രാജ്യത്ത് പരിഷ്‌കരിച്ച പരിസ്ഥിതി നിയമം പ്രകാരം മരങ്ങള്‍ മുറിക്കുന്നതും വിറക് കടത്തുന്നതും കുറ്റകരമാണ്. മരങ്ങള്‍ രാജ്യത്തുടനീളം വെച്ചുപിടിപ്പിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. ഇതിനിടയിലാണ് പരിസ്ഥിതി സുരക്ഷാവിഭാഗം പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസം ആറ് ഇന്ത്യക്കാരടക്കം 32 വിദേശികളാണ് അറസ്റ്റിലായത്.

Most Popular