Thursday, June 17, 2021
Home Gulf Saudi Arabia കോവിഡ് ബാധിച്ച് ജിദ്ദയില്‍ കൊല്ലം സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് ജിദ്ദയില്‍ കൊല്ലം സ്വദേശി മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി ജിദ്ദയില്‍ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗര്‍ സ്വദേശി ആഷ്‌ന ഡേലില്‍ സലീം റാവുത്തര്‍ (66) ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജിദ്ദയില്‍ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി മരുമകന്‍ നിസാം ജിദ്ദയില്‍ ഉണ്ട്. 35 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ 10 വര്‍ഷമായി ജിദ്ദ അബുദാവൂദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

ഭാര്യ: അഫീറാ സലീം. മക്കള്‍: ഷബ്‌ന റാണി, ഷഹന റാണി. മരുമക്കള്‍: നിസാം (യാംബു), ഷമീര്‍.

Most Popular