Thursday, May 13, 2021
Home News Kerala തൃശ്ശൂര്‍ സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

തൃശ്ശൂര്‍ സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: തൃശ്ശൂര്‍ സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ദേശമംഗലം വറവട്ടൂര്‍ കളത്തും പടിക്കല്‍ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ സുഹൃത്തുക്കള്‍ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

20 വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. വീണ്ടും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. ജിദ്ദയില്‍ ഡ്രൈവറായിരുന്നു മുഹമ്മദ് കുട്ടി. പരേതരായ കളത്തുംപടി അബ്ദുറഹ്മാന്‍, ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: നദീറ, നസീറ, നുസ്രത്ത്, നജ്മ, നൗഫല്‍ (ഖത്തര്‍).

Most Popular