Monday, April 12, 2021
Home Newsfeed സൗദിയിലെ സലൂണുകളില്‍ പുതിയ പ്രോട്ടോകോള്‍ നിലവില്‍ വന്നു

സൗദിയിലെ സലൂണുകളില്‍ പുതിയ പ്രോട്ടോകോള്‍ നിലവില്‍ വന്നു

റിയാദ്: സൗദി അറേബ്യയിലെ സലൂണുകളില്‍ പുതിയ പ്രോട്ടോകോള്‍ നിലവില്‍ വന്നതായും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. മുടി വെട്ടാനും താടി വടിക്കാനും വെട്ടാനും മാത്രമാണ് അനുമതിയുള്ളത്. ചര്‍മ ശുചീകരണം, മുഖം മിനുസമാക്കുന്നതിന് നൂല്‍ ഉപയോഗിച്ച് രോമം പിഴുതു കളയല്‍, ഹെയര്‍ ഡൈ അടക്കമുള്ള സേവനങ്ങള്‍ക്ക് വിലക്കുണ്ട്. മൊറോക്കൊന്‍ സ്പാ സേവനം നല്‍കാനും അനുമതിയുണ്ട്. അതേസമയം കുട്ടികള്‍ക്കുള്ള സലൂണുകളില്‍ ഏഴു വയസ്സില്‍ കുറവ് പ്രായമുള്ള കുട്ടികളുടെ മുടി വെട്ടാനും അനുമതി നല്‍കിയിട്ടുണ്ട്.

മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ബാര്‍ബര്‍ ഷോപ്പുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളു. ആളുകളുടെ ആരോഗ്യനില ഉറപ്പുവരുത്താന്‍ ‘തവക്കല്‍നാ’ ആപ്പ് ഉപയോഗിക്കണം. എന്നാല്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്നതിന് വിലക്കുണ്ട്. ഓരോ തവണ ഉപയോഗിച്ച ശേഷവും സ്പാ അണുവിമുക്തമാക്കുകയും മറ്റു ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കുകയും വേണം. മസ്സാജ് സേവനം നല്‍കാനും അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട പ്രോട്ടോകോളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരേണ്ടതാണ്.

Most Popular