News Flash
X
അബൂദാബിയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു; ഓരോ രണ്ടാഴ്ചകളിലും കോവിഡ് പരിശോധന നിര്‍ബന്ധം

അബൂദാബിയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു; ഓരോ രണ്ടാഴ്ചകളിലും കോവിഡ് പരിശോധന നിര്‍ബന്ധം

personSJ access_timeMonday January 4, 2021
HIGHLIGHTS
സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കിയ സര്‍ക്കുലര്‍ ജനുവരി 10 മുതല്‍ പ്രാബല്യത്തില്‍ വരും.

ദുബൈ: കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബൂദബിയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തൊഴിലാളികള്‍, വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി തൊഴില്‍മേഖലയിലുള്ള എല്ലാവരും ഓരോ 14 ദിവസം പിന്നിടുമ്‌ബോഴും കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിര്‍ദേശം. റെസ്റ്റാറന്റുകള്‍, കഫേകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ബേക്കറികള്‍, കശാപ്പുശാലകള്‍, പച്ചക്കറി -പഴം ചില്ലറ വ്യാപാരികള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങി ലൈസന്‍സുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവിടങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്. സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കിയ സര്‍ക്കുലര്‍ ജനുവരി 10 മുതല്‍ പ്രാബല്യത്തില്‍ വരും.

തൊഴിലാളികളുടെയും ജീവനക്കാരുടെയും പരിശോധനക്കുള്ള സാമ്ബത്തിക ചെലവുകള്‍ വാണിജ്യസ്ഥാപനങ്ങള്‍ വഹിക്കണമെന്നും അബൂദബി സാമ്ബത്തിക വികസന വകുപ്പ് ചൂണ്ടിക്കാട്ടി. എന്നാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ പരിശോധ നടത്തേണ്ടതില്ല.

SHARE :
folder_openTags
content_copyCategory