
അബൂദാബിയിലെ റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് പിസിആര്‍ പരിശോധന ആവശ്യമില്ല
HIGHLIGHTS
ഇതുവരെ കുത്തിവയ്പ് എടുക്കാത്ത ജീവനക്കാര്‍ക്ക് പതിവ് കോവിഡ് പരിശോധനകള്‍ നിര്‍ബന്ധമാണ്.
അബൂദാബി: കോവിഡ് -19 വാക്സിന് എടുത്ത അബുദാബിയിലെ ഷോപ്പ്, റെസ്റ്റോറന്റ് ജീവനക്കാര്‍ 24 ദിവസം കൂടുമ്പോള്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, മാളുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, കശാപ്പുകാര്‍, മറ്റ് ചില്ലറ വ്യാപാരികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന എല്ലാവര്ക്കും ഇത് ബാധകമാണെന്നും അബുദാബിയിലെ സാമ്പത്തിക വികസന വകുപ്പിന്റെ(ADDED) സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.
ഇതുവരെ കുത്തിവയ്പ് എടുക്കാത്ത ജീവനക്കാര്‍ക്ക് പതിവ് കോവിഡ് പരിശോധനകള്‍ നിര്‍ബന്ധമാണ്. കൂടാതെ പരിശോധനാ ചെലവ് സ്ഥാപനങ്ങള്‍ വഹിക്കണമെന്നും വ്യക്തമാക്കി.