അബൂദബി: കോവിഡ് വാക്സിന്റെ ആദ്യത്തെയും രണ്ടാമത്തെയും ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തദാനം നടത്താമെന്ന് അബൂദബി ആരോഗ്യസേവന വിഭാഗമായ സേഹ വ്യക്തമാക്കി. ഇതിനായി അബുദാബിയില്‍ ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി 10 മണി വരെ രക്തബാങ്കില്‍ നേരിട്ടെത്തി രക്തം നല്‍കാനുള്ള സൗകര്യമുണ്ട്. അല്‍ഐന്‍ ശാഖയില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെയാണ് എത്തേണ്ട സമയം. ഇത്തരത്തില്‍ രക്തദാനത്തിലൂടെ കുറഞ്ഞത് മൂന്നുപേരുടെ ജീവനുകള്‍ എങ്കിലും രക്ഷിക്കാമെന്ന് സേഹ ആക്ടിങ് സിഒഒ ഡോ. മര്വാന് അല്‍ കാബി അറിയിച്ചു.
കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് രക്തദാനം നടത്താമെന്ന് അബൂദബി
Previous articleബഹ്റൈനില്‍ 632 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം
RELATED ARTICLES
ബഹ്റൈനില്‍ ആയിരത്തിലധികം പേര്‍ക്ക് കോവിഡ്
മനാമ: ബഹ്റൈനില്‍ 1143 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 379 പേര് പ്രവാസി തൊഴിലാളികളും 29 പേര് യാത്രക്കാരുമാണ്. മറ്റ് 735 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ്...
ഖത്തറില്‍ മാസ്ക് ധരിക്കാത്തതിന് 377 പേര്‍ക്കെതിരെ നടപടി
ദോഹ: കോവിഡ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍. 477 പുതിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയത്. 377 പേരെ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി....
മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ ജീവനക്കാരും കോവിഡ് വാക്സിനെടുത്തിരിക്കണം
റിയാദ്: റമദാന് ആരംഭം മുതല്‍ മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ മുഴുവന്‍ ജീവനക്കാരും കോവിഡ് വാക്സിനെടുത്തിരിക്കണമെന്ന് ഹറം കാര്യാലയം അറിയിച്ചു. എല്ലാ തൊഴിലാളികളും രണ്ട് ഡോസ് കുത്തിവെപ്പും എടുത്തിരിക്കണമെന്നാണ് നിര്‍ദേശം. ഹറം പ്രസിഡന്‍സി,...